തമിഴിൽ ആദ്യമായി കുഞ്ചാക്കോ; കൂടെ അരവിന്ദ് സ്വാമി; ‘ഒറ്റ്’ ചിത്രീകരണം ആരംഭിച്ചു

single-img
25 March 2021

തമിഴിൽ ആദ്യമായി കുഞ്ചാക്കോയും കൂടെ അരവിന്ദ് സ്വാമിയും ഒരുമിക്കുന്ന ‘ഒറ്റ്’ ചിത്രീകരണം ആരംഭിച്ചു. തമിഴ് – മലയാളം ഭാഷകളിലായി ഒരുങ്ങുന്ന ഈ സിനിമ സൂപ്പർ ഹിറ്റായ തീവണ്ടിക്ക് ശേഷം സംവിധായകന്‍ ഫെല്ലിനിയാണ് സംവിധാനം ചെയ്യുന്നത്. കേരളത്തിന്റെ അടുത്തുതന്നെയുള്ള ഗോവയാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.

പ്രശസ്തയായ തെലുങ്ക് താരം ഈഷ റെബ്ബയാണ് നായികയായി എത്തുന്നത്. ‘ദി ഷോ പീപ്പിള്‍’ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.ഇരു ഭാഷകളിലെയും പ്രമുഖ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.