6 ദിവസം ബാങ്ക് അവധി, ട്രഷറിയ്ക്ക് അവധിയില്ല

single-img
25 March 2021

ബാങ്കുകള്‍ക്ക് തുടര്‍ച്ചയായി അവധി ദിവസങ്ങള്‍. മാര്‍ച്ച് 27 ന് തുടങ്ങുന്ന രണ്ടാഴ്ചയില്‍ ആറുദിവസം ബാങ്കുണ്ടാകില്ല. ഇതില്‍ നാല് അവധിദിവസം ട്രഷറി പ്രവര്‍ത്തിക്കും.

മാര്‍ച്ച് 27,28, ഏപ്രില്‍ ഒന്ന്, രണ്ട്, നാല്, ആറ് തീയതികളിലാണ് ബാങ്ക് അവധി. 27 -ന് നാലാംശനി,
28 ഞായര്‍, ഒന്നിന് വര്‍ഷാന്ത്യ കണക്കെടുപ്പ്, രണ്ടിന് ദുഃഖവെള്ളി, നാല് ഞായര്‍, ആറ് വോട്ടെടുപ്പ് എന്നിങ്ങനെയാണ് അവധി. തിങ്കളാഴ്ച ഹോളിക്ക് അവധിയില്ല. ഇതില്‍ 27, 28 (ശനിയും ഞായറും) ട്രഷറി പ്രവര്‍ത്തിക്കും, രണ്ടും, നാലും (ദുഃഖവെള്ളിയും ഈസ്റ്ററും) പ്രവൃത്തിദിനമാണ്.

ഏപ്രില്‍ ഒന്നിന് കണക്കെടുപ്പ് അവധി. ആറിന് വോട്ടെടുപ്പ് ദിവസം അവധി. തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ തെരഞ്ഞെടുപ്പ് ചെലവുകള്‍ നിറവേറ്റുന്നതിന് തടസ്സമാകുന്നതിനാലാണ് ട്രഷറി തുറക്കാന്‍ തീരുമാനിച്ചത്. ആ ദിവസങ്ങളില്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നിയന്ത്രിത അവധിയായിരിക്കും. ട്രഷറി പ്രവര്‍ത്തനം ഉറപ്പാക്കാന്‍ ഏജന്‍സി ബാങ്കുകളുടെ സഹായം സര്‍ക്കാര്‍ തേടി.