കേരളത്തില്‍ ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

single-img
25 March 2021

കേരളത്തില്‍ ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.മഴയ്ക്കൊപ്പം മണിക്കൂറില്‍ 40 കിമി വേഗത്തില്‍ വീശിയടിക്കുന്ന കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്കില്ല.

കാസര്‍ഗോഡ് , കണ്ണൂര്‍ ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്നലെയും മഴ മുന്നറിയിപ്പ് നല്‍കിയിരുന്നു.പല സ്ഥലങ്ങളിലും ഇടിമിന്നലോടു കൂടിയ മഴ പെയ്തു.നിരവധിയിടങ്ങളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.