ബിജെപി ബംഗാളിൽ അധികാരത്തിൽ വന്നാൽ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് 18000; പുതിയ വാഗ്ദാനവുമായി അമിത് ഷാ

single-img
25 March 2021

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച് ബിജെപി അധികാരത്തില്‍ വന്നാല്‍ പശ്ചിമ ബംഗാളിലെ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് 18000 രൂപ ട്രാന്‍സ്ഫര്‍ ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാഗ്ദാനം. ഇതോടൊപ്പം തന്നെ സംസ്ഥാനത്തെ പൊതുമേഖലയില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം ജോലി ഉറപ്പാക്കുമെന്നും എല്ലാ സ്ത്രീകള്‍ക്കും പൊതുഗതാഗതം സൗജന്യമായിരിക്കുമെന്നും അമിത് ഷാ വാഗ്ദാനം ചെയ്തു.

അതേസമയം, കഴിഞ്ഞ വാരത്തില്‍ ബംഗാളില്‍ ബി ജെ പി അധികാരത്തിലെത്തിയാല്‍ ആദ്യം നടപ്പാക്കുക പൗരത്വനിയമമാണെന്ന്അമിത് ഷാ പറഞ്ഞിരുന്നു. സംസ്ഥാന മന്ത്രിസഭയുടെ ആദ്യ കാബിനറ്റില്‍ തന്നെ നിയമം നടപ്പിലാക്കാനുള്ള ഉത്തരവിടുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ക്കുകയുണ്ടായി. പക്ഷെ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ജനങ്ങളെ ആകര്‍ഷിക്കാന്‍ കൂടുതല്‍ മികച്ചതും പ്രകോപനപരം അല്ലാത്തതുമായ വാഗ്ദാനങ്ങളുമായാണ് അദ്ദേഹത്തിന്റെ വരവ്.