ഇന്ന് ലോക ക്ഷയ രോഗ നിര്‍മാര്‍ജന ദിനം

single-img
24 March 2021

ഇന്ന് ലോക ക്ഷയരോഗ നിര്‍മാര്‍ജന ദിനം. ക്ഷയ രോഗത്തെപ്പറ്റി അവബോധം ഉണ്ടാക്കി ഭൂമിയില്‍ നിന്ന് രോഗത്തെ തുടച്ചുനീക്കുകയുമാണ് ഈ ദിവസത്തിന്റെ ലക്ഷ്യം.’ക്ഷയ രോഗത്തെ ചെറുക്കുന്നതിന് കൂട്ടായ പ്രവര്‍ത്തനം വേണം…സമയം വളരെ പരിമിതവും…സമയം കടന്നു പോകുന്നു’ എന്നതാണ് ഇത്തവണത്തെ ക്ഷയരോഗ നിര്‍മാര്‍ജന ദിനത്തിലെ പ്രമേയം.

1882 മാര്‍ച്ച് 24ന് ജര്‍മന്‍ ശാസ്ത്രജ്ഞന്‍ റോബര്‍ട്ട് കോച്ച് ആണ് ക്ഷയ രോഗത്തിനു കാരണമാകുന്ന ‘ട്യൂബര്‍ക്കിള്‍ ബാസിലസ്’ എന്ന ബാക്ടീരിയയെ കണ്ടെത്തിയത്. രോഗത്തിന്റെ ഗൗരവം കണ്ടറിഞ്ഞ് വേണ്ട അവബോധം ഉണ്ടാക്കുന്നതിന് ലോകാരോഗ്യസംഘടന ഈ ദിനം ആചരിച്ചു തുടങ്ങി.

മാര്‍ച്ച് 22ന് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ക്ഷയരോഗികളുടെ എണ്ണം കുറഞ്ഞതോടെ യൂറോപ്യന്‍ മേഖല 2020ലെ എന്‍ഡ് ടിബി സ്ട്രാറ്റജി നാഴികക്കല്ലും ടിബി രോഗനിരക്ക് കുറയ്ക്കുന്നതിനുള്ള പ്രാദേശിക ലക്ഷ്യവും കൈവരിച്ചതായി വ്യക്തമാക്കി. എന്നാല്‍, ഓരോ വര്‍ഷവും 20 000 ആളുകള്‍ ഇപ്പോഴും ക്ഷയരോഗം മൂലം മരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ക്ഷയരോഗത്തെക്കുറിച്ച് ആഗോളതലത്തില്‍ അവബോധം സൃഷ്ടിക്കുക, ക്ഷയരോഗം തടയല്‍, നിയന്ത്രണ ശ്രമങ്ങളുടെ അവസ്ഥ ഉയര്‍ത്തിക്കാട്ടുക എന്നതാണ് ഈ ദിവസത്തിന്റെ പ്രധാന ലക്ഷ്യം.

  • ലക്ഷണങ്ങള്‍

കഫത്തോടെയുള്ള ചുമ, ചുമച്ച് രക്തം തുപ്പുക, നെഞ്ചുവേദന, ക്ഷീണം, ശരീരഭാരം കുറയുക, വിശപ്പില്ലായ്മ, പനി ഇവയെല്ലാമാണ് രോഗലക്ഷണങ്ങള്‍.