തെരഞ്ഞെടുപ്പിൻ്റെ കാണാപ്പുറങ്ങൾ: ജെറിമാൻഡറിംഗ് (Gerrymandering) അഥവാ മണ്ഡല അതിര്‍വരമ്പുകളിലെ കൃത്രിമം; ജയകുമാർ കെ എഴുതുന്നു

single-img
24 March 2021

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു രസകരവും, ചിന്തിക്കേണ്ടതുമായ നല്ലതും അതുപോലെ തന്നെ അസാന്മാര്ഗ്ഗികവുമായ പല കാര്യങ്ങളും ഇലക്ഷനുമായി ബന്ധപെട്ടു നമ്മുടെ നാട്ടിലും ലോകത്തെമ്പാടും നടന്നു വരുന്നു, അതിനെക്കുറിച്ചു ജയകുമാർ കെ എഴുതുന്നു.

ജെറിമാൻഡറിംഗ് (Gerrymandering)

ഇപ്പോള്‍ എല്ലാവരും തിരഞ്ഞെടുപ്പിന്‍റെ ചൂടിലാണല്ലോ…!!!

കഴിഞ്ഞ ലോകസഭാ ഇലക്ഷന്‍ സമയത്തു എന്‍റെ ശ്രദ്ധയില്‍ പെട്ട ഒരു കാര്യമാണ്, ഞാന്‍ ഇപ്പോള്‍ താമസിക്കുന്ന തിരുവനന്തപുരം മണ്ഡലത്തിന്‍റെ ഭാഗമായ പുന്നമൂട് എന്ന സ്ഥലത്തുനിന്നു തൊട്ടടുത്ത്‌ കഷ്ടിച്ച് അര കിലോമീറ്റര്‍ വരുന്ന ഇടം, ഭഗവതിനട എന്നൊരു സ്ഥലമുണ്ട്, ഇവിടെയുള്ള ഇലക്ഷന്‍ ചുവരെഴുത്തുകളും പ്രചാരണവും ആറ്റിങ്ങല്‍ മണ്ഡലവുമായി ബന്ധപെട്ടാണ് കണ്ടത്, ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് കിലോമീറ്റര്‍കള്‍ക്ക് ഇപ്പുറമുള്ള ഈ സ്ഥലം എങ്ങനെ ആറ്റിങ്ങല്‍ മണ്ഡലത്തിന്‍റെ ഭാഗമായി എന്ന് പലരോടും അന്വേഷിച്ചു, പലര്‍ക്കും വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല എന്നതാണ് വാസ്തവം!!!

രാഷ്ട്രീയ നേട്ടങ്ങള്‍ക്ക്‌വേണ്ടിയോ, തിരഞ്ഞെടുപ്പുകളില്‍ വിജയം ഉറപ്പിക്കുവാനോ തങ്ങള്‍ക്കു അനുകൂലമായ മണ്ഡലങ്ങളുടെ അതിര്‍വരമ്പുകളില്‍ കൃത്രിമം കാണിക്കുന്ന ( ചില സ്ഥലങ്ങള്‍ കൂട്ടിച്ചേര്ക്കുക, അതുപോലെ തന്നെ ചില സ്ഥലങ്ങള്‍ ആ മണ്ഡലങ്ങളില്‍ നിന്ന് ഒഴിവാക്കി മറ്റു മണ്ഡലങ്ങളുടെ ഭാഗമാക്കുന്ന രീതി). 1812 ല്‍ മസാച്ചുസെറ്റ്സ് (Massachusetts) ഗവര്‍ണര്‍ ആയിരുന്ന എല്‍ബ്രിഡ് ജെറി (Elbrid Jerry) തുടങ്ങിവച്ച പാരമ്പര്യം നമ്മള്‍ ഇന്നും കാത്തു സൂക്ഷിക്കുന്നു, അയാളോടുള്ള “ആദര സൂചകമായി” ഈ പക്ഷപാത കപട തന്ത്രത്തെ ജെറിമാൻഡറിംഗ് (Gerrymandering) എന്ന പേരില്‍ വിളിച്ചു വരുന്നു.

ജയകുമാർ കെ യുടെ ഫേസ്ബുക് പോസ്റ്റ് വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.