തലശേരിയിൽ ബിജെപിയുടെ വോട്ട് സ്വീകരിക്കുന്ന കാര്യത്തിൽ കോൺഗ്രസിൽ തമ്മിലടി

single-img
24 March 2021

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ കടന്നപ്പോൾ പത്രിക തള്ളിപ്പോയി സ്ഥാനാര്‍ത്ഥി ഇല്ലാതായ തലശ്ശേരിയിൽ വോട്ടുകൾ ആർക്ക് നൽകുമെന്നതിൽ ബിജെപിയുടെ ആശയക്കുഴപ്പം തുടരുകയാണ്. കണ്ണൂർ ജില്ലയിലെ തന്നെ ബിജെപിക്ക് ഏറ്റവും അധികം വോട്ടുള്ള മണ്ഡലത്തിൽ പിന്തുണക്കാൻ സ്വതന്ത്രൻ പോലുമില്ലാത്ത സാഹചര്യമാണ് ബിജെപിക്കുള്ളത്. അതേസമയം ബിജെപി പത്രിക തള്ളിയത് വോട്ട് കച്ചവടത്തിൻറെ ഭാഗമാണെന്ന് കോൺഗ്രസ്സും സിപിഎം പരസ്പരം ആരോപണം തുടരുകയാണ്.

ഇതോടൊപ്പം തന്നെ തലശേരിയിൽ ബിജെപി വോട്ട് സ്വീകരിക്കുന്നതിനെച്ചൊല്ലി കോൺഗ്രസിൽ കടുത്ത ഭിന്നതയും ഉടലെടുത്തിട്ടുണ്ട്. തങ്ങൾ ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് ചെന്നിത്തല പറ‍ഞ്ഞപ്പോൾ ആര്‍എസ്എസ് വോട്ട് വേണ്ടെന്ന് എം എം ഹസൻ തിരുത്തി പറയുകയും ചെയ്തു. അവസാനം കിട്ടിയ വിവര പ്രകാരം പത്രിക തള്ളിയ ഗുരുവായൂരിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥി ദിലീപ് നായരെ പിന്തുണയ്ക്കാനാണ് ബിജെപി നീക്കം.