കോണ്‍ഗ്രസില്‍ നിന്ന് രാഷ്ട്രീയ ദര്‍ശനം അകന്ന് പോയെന്ന് പി എം സുരേഷ് ബാബു

single-img
24 March 2021

രാഷ്ട്രീയ ദര്‍ശനങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് അകന്ന് പോയെന്ന് കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ച മുതിര്‍ന്ന നേതാവ് പി എം സുരേഷ് ബാബു. കേരളത്തില്‍ പരസ്പര ചര്‍ച്ചയോ പരസ്പര ആശയവിനിമയമോ പാര്‍ട്ടിയില്‍ നടക്കുന്നില്ല. ഇതൊക്കെ ഉണ്ടെന്ന് വരുത്തി തീര്‍ക്കുകയും രേഖപ്പെടുത്തുകയും മാത്രമാണ് ചെയ്യുന്നത്.

പി സി ചാക്കോയുടെ സമീപനം പോലെയായിരിക്കും എന്‍സിപിയിലേക്കുള്ള കടന്നുവരവ്. 26ാം തിയതി നടക്കുന്ന കൂടിക്കാഴ്ചയിലായിരിക്കും തീരുമാനം. ഇടതു മുന്നണി ആഗ്രഹിക്കുന്ന പക്ഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉണ്ടാകുമെന്നും സുരേഷ് ബാബു.കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നേരത്തെ സുരേഷ് ബാബുവിനെ മാറ്റിയിരുന്നു.സുരേഷ് ബാബു പാര്‍ട്ടിയിലെത്തുന്നതില്‍ മന്ത്രി എന്‍ കെ ശശീന്ദ്രന്‍ അടക്കമുള്ളവര്‍ സന്തോഷം പ്രകടിപ്പിച്ചിരുന്നു. വസതിയിലെത്തി മന്ത്രി ഇദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.