വര്‍ഗീയതക്കെതിരെ നിലപാടെടുക്കുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ നില്‍ക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

single-img
24 March 2021

വര്‍ഗീയതക്കെതിരെ നിലപാടെടുക്കുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ നില്‍ക്കാന്‍ പറ്റാതായിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി പി എം സുരേഷ്ബാബുവിന് കോണ്‍ഗ്രസില്‍നിന്ന് പുറത്തുപോരേണ്ടി വന്നത് അതുകൊണ്ടാണ്. കഴിഞ്ഞ ദിവസം കെപിസിസി വൈസ് പ്രസിഡന്റ് ആയിരുന്ന റോസക്കുട്ടിയും കോണ്‍ഗ്രസ് വിട്ടുപോന്നിരുന്നു.

വര്‍ഗീയതക്കെതിരെ പോരാടുന്ന ഇടതുപക്ഷത്തിനൊപ്പം അവര്‍ വരുന്നത് സ്വാഗതാര്‍ഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു വര്‍ഗീയ കക്ഷിയുടേയും സഹായം വേണ്ടെന്ന് ഉറച്ച നിലപാടെടുത്തവരാണ് ഇടതുപക്ഷമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് വിട്ട സുരേഷ് ബാബു പറഞ്ഞ കാര്യങ്ങള്‍ അതീര ഗുരുതരമാണ്. ജനാധിപത്യം മതേതരത്വം,സോഷ്യലിസം എന്നിവയില്‍നിന്ന് കോണ്‍ഗ്രസ് വ്യതിചലിച്ചുവെന്നും ഈ ആശയങ്ങള്‍ എല്ലാം കോണ്‍ഗ്രസിന് പുറത്തായിയെന്നുമാണ് ഇത് തെളിയിക്കുന്നത്. വര്‍ഗീയ പ്രീണന നയമാണ് അവിടെ . വര്‍ഗീയ പ്രീണന നയത്തില്‍ മനം മടുത്ത് കോണ്‍ഗ്രസ് വിടുന്നവര്‍ക്ക് ബിജെപിയിലേക്ക് പോകാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.