രാജ്യത്ത് പൗരത്വ നിയമം ഉടന്‍ നടപ്പാക്കില്ല; ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാര്‍

single-img
24 March 2021

പാർലമെന്റിന്റെ ഇരു സഭകളിലും കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വ നിയമം രാജ്യത്ത് ഉടന്‍ നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായി ലോക്‌സഭയില്‍ അറിയിച്ചു. ഏത് വിധത്തിലും പൗരത്വ നിയമം പ്രായോഗിമാക്കാന്‍ നാല് മാസം വേണ്ടിവരുമെന്ന് അദ്ദേഹം ലോക്‌സഭയെ അറിയിക്കുകയായിരുന്നു.

കേരളത്തില്‍ നിന്നുള്ള ലോക്‌സഭാംഗം വി കെ ശ്രീകണ്ഠന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അതേസമയം, നിയമനിര്‍മാണത്തിനുള്ള കമ്മിറ്റികള്‍ പൗരത്വ നിയമപ്രകാരമുള്ള ചട്ടങ്ങള്‍ ക്രമപ്പെടുത്തുന്നതിന് ലോക്‌സഭയ്ക്ക് ഏപ്രില്‍ 9 വരേയും രാജ്യസഭയ്ക്ക് ജൂലൈ 9 വരേയുമാണ് സമയം അനുവദിച്ചിട്ടുള്ളത്.

രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2019 ഡിസംബര്‍ 12 നാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ നിയമം പാസാക്കിയത്. ഭരണഘടനാ പ്രകാരംപുതിയതോ ഭേദഗതി ചെയ്തതോ ആയ ഏതെങ്കിലും നിയമം നടപ്പിലാക്കുന്നതിനായി പ്രാബല്യത്തില്‍ വന്ന് ആറുമാസത്തിനുള്ളില്‍ ആവശ്യമായ ചട്ടങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട്.