അസമില്‍ പൗരത്വനിയമം നടപ്പാക്കുമെന്ന് ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദ

single-img
24 March 2021

ന്യൂനപക്ഷ വിരുദ്ധ പൗരത്വഭേദഗതി നിയമം അസമില്‍ നടപ്പാക്കുമെന്ന് ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ. അസം തെരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി സംസാരിക്കുകയായിരുന്നു നദ്ദ.

ദേശീയ പൗരത്വ രജിസ്റ്ററിലെ(എന്‍പിആര്‍) തെറ്റുകള്‍ തിരുത്തി പുതിയത് പുറത്തിറക്കുന്നതടക്കം 10 വാഗ്ദാനമാണ് പ്രകടനപത്രികയിലുള്ളത്. ബംഗ്ലാദേശില്‍ നിന്നുള്ള നിരവധി ഹിന്ദുകള്‍ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് രജിസ്റ്റര്‍ തിരുത്തുമെന്ന വാഗ്ദാനം.
സിഎഎ നടപ്പാക്കുന്നതിനെതിരെ ആദ്യം പ്രതിഷേധം ഉയര്‍ത്തിയ സംസ്ഥാനമാണ് അസം. അസമിന്റെ സാംസ്‌കാരിക, സാമ്പത്തിക, രാഷ്ട്രീയ അവകാശങ്ങള്‍ വാഗ്ദാനം ചെയ്യുന്ന അസം ഉടമ്പടിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഷേധം. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം അധികാരത്തിലെത്തിയാല്‍ സിഎഎ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

അസമില്‍ മൂന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന 40 മണ്ഡലത്തിലായി മത്സരത്തിലുള്ളത് 323 സ്ഥാനാര്‍ഥികള്‍. 362പേരാണ് നാമനിര്‍ദേശ പത്രിക സമര്‍പിച്ചിരുന്നത്. 17 പേരുടെ പത്രിക തള്ളി.