കോൺഗ്രസ് – ലീഗ് – ബിജെപി സഖ്യത്തെക്കുറിച്ചു പരമാവധി പോസ്റ്റുകൾ ഇടണം; രാഹുൽ, പ്രിയങ്ക എന്നിവരെ തിരിഞ്ഞുപോലും നോക്കരുത്; സൈബർ സഖാക്കൾക്കു കർശന നിർദേശം

single-img
23 March 2021

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മായി ബന്ധപ്പെട്ട ഫോട്ടോ, വിഡിയോ, ട്രോളുകൾ ഒന്നും ഷെയർ ചെയ്യരുതെന്ന് സൈബർ സഖാക്കൾക്കു സിപിഎം ഗ്രൂപ്പുകളിൽ കർശന നിർദേശം. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തിൽ എത്തിയാൽ തിരിഞ്ഞു പോലും നോക്കരുത് ഇവരുടെ പരിപാടികളുടെ വിവരങ്ങൾ വരുന്ന ചാനലുകളുടെ വാർത്താ ലിങ്കുകളിൽ അനാവശ്യമായി കമന്റ് ഇടരുത്. എന്തു വന്നാലും ആ വിഷയമേ തിരിഞ്ഞു നോക്കരുത്.

കോൺഗ്രസ് – ലീഗ് – ബിജെപി സഖ്യത്തെക്കുറിച്ചു പരമാവധി പോസ്റ്റുകൾ ഇടണം. കൂടാതെ വികസനവും ക്ഷേമവും വേണം ചൊവ്വാഴ്ച മുതൽ തുടർച്ചയായി സമുഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാൻ. പിണറായി വിജയന്റെ ഫോട്ടോകളും വിഡിയോയും കൊണ്ട് പരമാവധി സോഷ്യൽ മീഡിയ നിറയ്ക്കാനും ആഹ്വാനം നൽകിയിട്ടുണ്ട്. 

തിരഞ്ഞെടുപ്പിന് ഇനി ഒരാഴ്ചയേ ഉള്ളൂ എന്നും എതിരാളികൾക്കു വേണ്ടി നമ്മൾ പബ്ലിസിറ്റി ഉണ്ടാക്കിക്കൊടുക്കരുതെന്നുമാണ് നിർദേശം നൽകിയിരിക്കുന്നത്.