ഷാർജയിൽ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ സ്പീക്ക‍ർ പദ്ധതിയിട്ടിരുന്നു; സ്വപ്ന സുരേഷിന്റെ മൊഴി പുറത്ത്

single-img
23 March 2021

മിഡിൽ ഈസ്റ്റ് കോളേജിൻ്റെ ബ്രാഞ്ച് ഷാർജയിൽ തുടങ്ങാൻ സ്പീക്ക‍ർ പി ശ്രീരാമകൃഷ്ണൻ പദ്ധതിയിട്ടെന്ന സ്വ‍ർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴി പുറത്ത്. ഇതിനുവേണ്ടി സൗജന്യമായി ഭൂമി ലഭിക്കാൻ സ്പീക്കർ ഷാർജാ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയതായും മൊഴിയിൽ പറയുന്നു.

കേരളത്തിൽ തിരുവനന്തപുരത്തെ ലീലാ പാലസ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. ഒമാൻ മിഡിൽ ഈസ്റ്റ് കോളേജിൽ സ്പീക്കർക്ക് നിക്ഷേപം ഉണ്ടെന്നും കേരള ഹൈക്കോടതിയിൽ നൽകിയ മൊഴിയിൽ പറയുന്നുണ്ട്.ഒരുപക്ഷെ വിവാദമായ ഡോള‍ര്‍ കടത്ത് ഇതിന്റെ ഭാഗമാകാം എന്ന സംശയമാണ് ഇഡിക്കുള്ളത്.