കടകംപള്ളിക്കുള്ള മോക്ഷം തെരഞ്ഞെടുപ്പ് കഴിഞ്ഞ് പെട്ടി പൊളിക്കുമ്പോൾ: ശോഭാ സുരേന്ദ്രന്‍

single-img
23 March 2021

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പൂതന വിളിയിൽ താൻ ഇപ്പോഴും ഉറച്ചു നിൽക്കുകയാണെന്ന് കഴക്കൂട്ടത്തെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. ഇത്തവണ അധികാര ദണ്ഡ് ജനം ഏറ്റെടുക്കുന്ന നിമിഷം കടകംപള്ളിയെന്ന പൂതനയ്ക്ക് മോക്ഷം ലഭിക്കുമെന്നും ശോഭ പറഞ്ഞു. പൂതനയെ അറിയാത്തവരായി ആരും ഉണ്ടെന്ന് കരുതുന്നില്ല. സുന്ദരിയുടെ വേഷത്തിൽ കൃഷ്ണനെ കൊല്ലാനാണ് പൂതന എത്തിയത്.

പൂതനയ്ക്ക് മോക്ഷം കടകംപള്ളിയിലെ ജനങ്ങൾ കടകംപള്ളി സുരേന്ദ്രന് നൽകണമെന്നാണ് താൻ പറഞ്ഞത്. അതിൽ ഇപ്പോഴും താന്‍ ഉറച്ചു നിൽക്കുകയാണെന്നും അവർ പറഞ്ഞു. കടകംപള്ളിക്കുള്ള മോക്ഷം നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പെട്ടി പൊളിക്കുമ്പോൾ ഉണ്ടാകുമെന്നും ശോഭ കൂട്ടിച്ചേര്‍ത്തു. ഉപ്പുതിന്ന കടകംപള്ളി വെള്ളംകുടിക്കും. തനിക്കെതിരെ കടകംപള്ളി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൊടുത്തത് പരാജയ ഭീതികൊണ്ടാണെന്നും ശോഭ ആരോപിച്ചു.