സൗദി അരാംകോയുടെ ലാഭ വിഹിതത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി

single-img
23 March 2021

സൗദി അരാംകോയുടെ ലാഭ വിഹിതത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ ലാഭവിഹിതമാണ് പകുതിയായി കുറഞ്ഞത്. കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയും ആഗോള എണ്ണ വിലയില്‍ ഉണ്ടായ ഇടിവുമാണ് അറ്റാദായം കുറയുന്നതിന് കാരണമായതന്നാണ് വിലയിരുത്തല്‍.സൗദി ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ വാര്‍ഷിക അറ്റാദായത്തിലാണ് വലിയ കുറവ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷം കമ്പനി നേടിയ ലാഭം 18376 കോടി റിയാലായി കുറഞ്ഞു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 44.4 ശതമാനത്തിന്റെ കുറവാണുണ്ടായത്. 30070 കോടി റിയാലായിരുന്നു 2019ലെ അറ്റാദായം.കൊവിഡ് പ്രതിസന്ധിയും ആഗോള എണ്ണ വിലയില്‍ ഉണ്ടായ ഇടിവും കമ്പനിയുടെ വില്‍പ്പനയെ സാരമായി ബാധിച്ചു. നാലാം പാദത്തിലെ ലാഭവിഹിതം 7033 കോടി റിയാല്‍ ഓഹരിയുടമകള്‍ക്ക് ഉടന്‍ വിതരണം ചെയ്യുമെന്ന് കമ്പനി സി.ഇ.ഒ അമീന്‍ നാസര്‍