കേരളത്തില്‍ 90 ശതമാനം സാക്ഷരത; ഇവിടെയുള്ളവര്‍ ചിന്തിക്കും; ബിജെപി വളരാത്തതിന്‍റെ കാരണം വ്യക്തമാക്കി ഒ രാജഗോപാല്‍

single-img
23 March 2021

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളായ ത്രിപുര, ബംഗാള്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ പോലെ ബിജെപിക്ക് എന്തുകൊണ്ട് കേരളത്തില്‍ പ്രധാന ശക്തിയാകാന്‍ സാധിക്കുന്നില്ലെന്ന ചോദ്യത്തിന് ഒ.രാജഗോപാല്‍ നല്‍കിയ മറുപടി ” കേരളത്തിലെ സ്ഥിതി വ്യത്യസ്ഥമാണ്. രണ്ടോ മൂന്നോ ഘടകങ്ങള്‍ ഉണ്ട്. ഇവിടെ 90 ശതമാനം സാക്ഷരതയുണ്ട്. ഇവിടെയുള്ളവര്‍ ചിന്തിക്കും, സംവദിക്കും, ഇത് വിദ്യാസമ്പന്നരായ സമൂഹത്തിന്റെ ശീലങ്ങളാണ്. അതൊരു പ്രശ്‌നമാണ്”. എന്നായിരുന്നു

അടുത്തതായി സംസ്ഥാനത്ത് 55 ശതമാനം ഹിന്ദുക്കളും, 45 ശതമാനം ന്യൂനപക്ഷങ്ങളുമാണ്. എല്ലാ കണക്കുകൂട്ടലിലും ഈ വസ്തുത കടന്ന് വരും. അതിനാല്‍ കേരളത്തെ മറ്റൊരു സംസ്ഥാനവുമായി താരതമ്യം ചെയ്യാനാകില്ല. ഇവിടെ കൃത്യമായ വളര്‍ച്ച ബിജെപിക്കുണ്ട്. പതുക്കെയാണ്, സ്ഥിരതയോടെയുമാണ്.

കേരളത്തിൽ ഇടത് മുന്നണിക്കാണ് തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കമെന്നും നേമത്തെ ബിജെപി എം.എല്‍.എ കൂടിയായ ഒ. രാജഗോപാല്‍. ദേശീയ തലത്തിലും, സംസ്ഥാന തലത്തിലും ദുര്‍ബലരായ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ ജനങ്ങള്‍ താല്‍പ്പര്യം കാണിക്കില്ലെന്നാണ് രാജഗോപാല്‍ അഭിപ്രായപ്പെടുന്നത്.