അങ്കമാലി, ആലുവ, പറവൂര്‍, കുന്നത്തുനാട്; എറണാകുളം ജില്ലയില്‍ യുഡിഎഫിന് മുന്‍തൂക്കവുമായി മനോരമ ന്യൂസ്–വിഎംആര്‍ സര്‍വേ

single-img
23 March 2021

എറണാകുളം ജില്ലയില്‍ യദിഎഫിന് മേല്‍ക്കൈയുമായി മനോരമ ന്യൂസ്–വിഎംആര്‍ അഭിപ്രായ സര്‍വേ ഫലം പെരുമ്പാവൂരില്‍ യുഡിഎഫിനാണ് സര്‍വേ പ്രകാരം നേരിയ മേല്‍ക്കൈ. എല്‍ദോസ് കുന്നപ്പള്ളി ഒരിക്കല്‍ കൂടി മണ്ഡലത്തെ പ്രതിനിധീകരിക്കുമ്പോള്‍ അങ്കമാലിയിലും യുഡിഎഫിന് നേരിയ മേല്‍ക്കൈ എന്ന് സര്‍വേ സൂചന നല്‍കുന്നു.

ആലുവയില്‍ ഇത്തവണയും മാറ്റമുണ്ടാകില്ലെന്നും യുഡിഎഫിന് വിജയവും സര്‍വേ പ്രവചിക്കുന്നു . മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ അന്‍വര്‍ സാദത്തിന് സാമാന്യം ലീഡുണ്ടാകുമെന്നാണ് സര്‍വേ പറയുന്നത്. കളമശ്ശേരിയില്‍ പക്ഷെ പതിവിന് വിരുദ്ധമായി അട്ടിമറി സാധ്യതയാണ് സര്‍വേ പറയുന്നത്. ഇവിടെ മികച്ച ലീഡില്‍ എല്‍ഡിഎഫ് വിജയിക്കുമെന്ന് സര്‍വേ പറയുന്നു.

പറവൂരില്‍ കനത്തമല്‍സരമാണ് ഉണ്ടാകുന്നത് എങ്കിലും യുഡിഎഫ് മണ്ഡലം നിലനിര്‍ത്തുമെന്നും സര്‍വെ പറയുന്നു. യുഡിഎഫിന് 3.5 ശതമാനം ലീഡിന്‍റെ മേല്‍ക്കൈ എന്ന് സര്‍വേ പ്രവചിക്കുന്നു. തൃപ്പൂണിത്തുറയിൽ എൽഡിഎഫിനാണ് മേൽകൈ എന്നു സർവ പ്രവചിക്കുന്നു. വൈപ്പിൻ എൽഡിഎഫ് നിലനിർത്തുമെന്നു സർവ പ്രവചിക്കുന്നു. കൊച്ചി, എറണാകുളം, പിറവം മണ്ഡലങ്ങളിൽ പതിവുപോലെ യുഡിഎഫിനാണ് മേൽകൈ.

തൃക്കാക്കരയിൽ പക്ഷെ ഇത്തവണ അട്ടിമറി സാധ്യതയാണ് സർവ പ്രവചിക്കുന്നത്. തൃക്കാക്കര പതിവിന് വിപരീതമായി എൽഡിഎഫ് പിടിക്കുമെന്നാണ് പ്രവചനം. കുന്നത്തുനാട് മണ്ഡലത്തിൽ യുഡിഎഫിനു തന്നെയാണ് സാധ്യതയെന്നു സർവേ പ്രവചിക്കുന്നു. മൂവാറ്റുപുഴയിലും കോതമംഗലത്തും എൽഡിഎഫിനാണ് സർവേയില്‍ ജയ സാധ്യത പ്രവചിക്കുന്നത്.