കുവൈത്തില്‍ കര്‍ഫ്യൂ സമയത്തില്‍ ഇന്ന് മുതല്‍ മാറ്റം ഏര്‍പ്പെടുത്തി

single-img
23 March 2021

കുവൈത്തില്‍ ഇന്ന് മുതല്‍ കര്‍ഫ്യൂ സമയം മാറും. വൈകീട്ട് 6 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് പുതിയ കര്‍ഫ്യൂ സമയം. ഇന്നലെ വൈകീട്ട് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കര്‍ഫ്യൂ സമയം പരിഷ്‌കരിച്ചത്.സര്‍ക്കാര്‍ വക്താവ് താരിഖ് മസ്‌റം വാര്‍ത്താസമ്മേളനത്തില്‍ ആണ് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചത്. നേരത്തെ വൈകീട്ട് അഞ്ചിന് ആരംഭിച്ചിരുന്ന കര്‍ഫ്യൂ ഇന്ന് മുതല്‍ ഒരുമണിക്കൂര്‍ വൈകിയാണ് ആരംഭിക്കുക.

കൊവിഡ് വ്യാപനം കണക്കിലെടുത്ത് രാജ്യത്ത് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് ഇപ്പോഴും തുടരുകയാണ്. നിരവധി പേരാണ് കുവൈറ്റിലേക്ക് തിരിച്ചു പോകാനാകാതെ ബുദ്ധിമുട്ടിലായിരിക്കുന്നത്.