ഇരട്ട വോട്ട് ആരോപണത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി

single-img
23 March 2021

കോണ്‍ഗ്രസ് ചേര്‍ത്ത വോട്ടിനെപ്പറ്റിയാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘടിതമായ ഒരു നീക്കം നടന്നതായി ആക്ഷേപമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇടത് പക്ഷത്തിന്റെ ജനകീയ അടിത്തറ വിപുലമായിരിക്കുന്നു. എല്ലാവരും അവരുടെ അഭിപ്രായങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കുന്നു.

സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളും ജനക്ഷേമ പദ്ധതികള്‍ക്കും നല്ല രീതിയിലുള്ള തുടര്‍ച്ച വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു.

തെരഞ്ഞെടുപ്പ് അടുക്കും തോറും കോണ്‍ഗ്രസ് ക്ഷയിക്കുന്നു. പല നേതാക്കളും കോണ്‍ഗ്രസ് വിടുന്നു. പലരും ബിജെപിയിലേക്ക് പോകുന്നു. കോണ്‍ഗ്രസിലെ പ്രമുഖര്‍ തന്നെ മനം മടുത്ത് പുറത്ത് വരുന്നു. കെ.സി റോസക്കുട്ടി പാര്‍ട്ടി വിട്ടത് സ്ത്രീവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചെന്നാണ് അവര്‍ പറഞ്ഞത്. കോണ്‍ഗ്രസ് സ്ത്രീകളെ അവഗണിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.