ശശി തരൂരിനെപ്പോലെ ഇംഗ്ലീഷ് സംസാരിപ്പിക്കാമെന്ന് പരസ്യം; ആപ്പിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ തരൂര്‍

single-img
23 March 2021

ശശി തരൂരിനെപ്പോലെ ഇംഗ്ലീഷ് പഠിക്കാമെന്നും സംസാരിക്കാമെന്നും അവകാശപ്പെട്ടു കൊണ്ടുള്ള പരസ്യം നല്‍കിയ മൊബൈൽ ആപ്പിനെതിരെ കോൺഗ്രസ് എംപി ശശി തരൂർ. അനുമതിയില്ലാതെ തന്‍റെ പേരും ചിത്രവും ദുരുപയോഗം ചെയ്ത് ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ആപ്പിനെതിരെ അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

ഏതാനും കാലങ്ങളായി പ്രവർത്തിക്കുന്ന ആപ്പ് ഈയിടെയാണ് തരൂരിന്‍റെ ശ്രദ്ധയിൽ വരുന്നത്. ഇതിനെ തുടര്‍ന്നാണ്‌ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഇപ്പോള്‍ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ ആപ്പിനെക്കുറിച്ചും അതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നത് സംബന്ധിച്ചും തരൂർ അറിയിച്ചത്.

‘ഈ ആപ്പിന്റെ പരസ്യം വഴി തെറ്റിദ്ധരിപ്പിക്കപ്പെട്ട നിരവധി വിദ്യാർഥികളാണ് ഇതെന്‍റെ ശ്രദ്ധയിൽപ്പെടുത്തുന്നത്. പ്രസ്തുത ആപ്പുമായി എനിക്കൊരു ബന്ധവുമില്ലെന്നും ഒരു വിധത്തിലും ഇത് ഞാൻ സാക്ഷീകരിച്ചിട്ടെല്ലെന്നും വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണ്. വാണിജ്യ ആവശ്യങ്ങൾക്കായി എന്‍റെ പേരും ചിത്രം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി ഞാന്‍ നിയമനടപടി സ്വീകരിക്കും’ – തരൂർ ട്വീറ്റ് ചെയ്തു.

https://twitter.com/ShashiTharoor/status/1374104434616139781/photo/1