പ്രതാപൻ ബിജെപിയിൽ ചേർന്നപ്പോൾ ഉല്ലാസ് പന്തളം കോൺഗ്രസിൽ തിരിച്ചെത്തി

single-img
22 March 2021

പ്രശസ്ത ഹാസ്യതാരമായ പന്തളം ഉല്ലാസ് ഒടുവില്‍ കോൺഗ്രസിൽ തിരിച്ചെത്തി. അടൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എംജി കണ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഉല്ലാസ് പന്തളത്തിനെ ഉമ്മൻ ചാണ്ടി ഷാൾ അണിയിച്ച് സ്വീകരിച്ചു. ഏതാനും ദിവസം മുന്‍പ് ബിജെപിയിൽ ചേർന്ന പന്തളം പ്രതാപനെതിരെ പത്ത് വർഷം മുമ്പ് ഉല്ലാസ് മത്സരിച്ചിരുന്നു.

ആ സമയം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ഉല്ലാസിനെ പാർട്ടിയിൽ നിന്നും പുറത്താക്കുകയായിരുന്നു. പന്തളം അന്ന് പഞ്ചായത്തായിരിക്കെയാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പ്രതാപനെതിരെ ഉല്ലാസ് മത്സരിക്കാന്‍ ഇറങ്ങിയത്. ഇപ്പോള്‍ പന്തളം പ്രതാപൻ പാർട്ടിവിട്ട് ബിജെപിയിൽ ചേർന്ന തൊട്ടു പിന്നാലെയാണ് ഉല്ലാസിന്റെ മടങ്ങി വരവ്.