സുരേന്ദ്രൻ ആവശ്യപ്പെട്ടു; സുന്ദര പത്രിക പിൻവലിക്കും

single-img
22 March 2021

ഭീഷണിയോ പ്രലോഭനങ്ങളോ ഉണ്ടായിട്ടില്ല; ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു; നാമനിർദേശ പത്രിക പിൻവലിക്കുകയാണെന്ന് മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർഥി കെ.സുന്ദര. താൻ ബി.ജെ.പിയിൽ ചേരുകയാണെന്നും ശബരിമല ഉൾപ്പെടെയുളള വിശ്വാസ വിഷയങ്ങൾ കൊണ്ടാണ് താൻ ബിജെപിയില്‍ ചേരുന്നതെന്നും സുന്ദര പറഞ്ഞു. ബിജെപിയിൽ ചേർന്ന താൻ ഇനി കെ.സുരേന്ദ്രന്റെ  വിജയത്തിനായി പ്രവർത്തിക്കും.

2016ൽ സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിച്ച് സുന്ദര 467 വോട്ട് നേടിയിരുന്നു. അതേ തിരഞ്ഞെടുപ്പിൽ വെറും 89 വോട്ടിനാണ് കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്. ഇത്തവണ ബി.എസ്.പി. സ്ഥാനാർഥിയായാണ്  സുന്ദര പത്രിക നൽകിയത്.  ഇന്ന് നേരിട്ട് പോയി പത്രിക പിൻവലിക്കുമെന്നും സുന്ദര പറഞ്ഞു.