കേരളം സമ്പൂർണ്ണ സാക്ഷരത കൈവരിക്കുന്നതിൽ ചിലർ തടസ്സം; ബിജെപി സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയതിൽ സന്ദീപാനന്ദ ഗിരി

single-img
22 March 2021

അപേക്ഷ പൂര്‍പ്പിക്കുന്നതില്‍ വന്ന പിഴവുകള്‍ കാരണം സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ എൻഡിഎ സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക തള്ളിയ സംഭവത്തിൽ ട്രോളുമായി സ്വാമി സന്ദീപാനന്ദ ഗിരി. കേരളം സമ്പൂർണ സാക്ഷരത കൈവരിക്കുന്നതിൽ ചിലർ ഇവിടെ ഇപ്പോഴും തടസ്സം സൃഷ്ടിക്കുന്നതായി അദ്ദേഹം ഫേസ്ബുക്കിൽ എഴുതി.

“തലശ്ശേരി,ഗുരുവായൂർ,ദേവികുളത്തുനിന്നും ഒരുകാര്യം വ്യക്തം, കേരളം സമ്പൂർണ്ണ സാക്ഷരത കൈവരിക്കുന്നതിൽ ചിലർ ഇപ്പോഴുമിവിടെ തടസ്സം നിൽക്കുന്നു.”- എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. അതേപോലെതന്നെ ”ചീഞ്ഞളിഞ്ഞ താമര ഗുരുവായൂരപ്പന് ഇഷ്ടമില്ല! ഗുരുവായൂർ സ്വർണ പ്രശ്നത്തിൽ കണ്ടത് !!!”- ഗുരുവായൂരിലെ ബിജെപി സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യന്റെ പത്രിക തള്ളിയതിനെ പരിഹസിച്ച് സന്ദീപാനന്ദ ഗിരി ഫേസ്ബുക്കിൽ എഴുതുകയുമുണ്ടായി.