ബോളിവുഡ് തിരക്കഥാകൃത്ത് സാഗര്‍ സര്‍ഹാദി അന്തരിച്ചു

single-img
22 March 2021

ബോളിവുഡ് തിരക്കഥാകൃത്തും സംവിധായകനുമായ സാഗര്‍ സര്‍ഹാദി അന്തരിച്ചു. 88 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലായില്‍ ചികിത്സയിലിരിക്കെ മുംബൈയില്‍ വച്ചാണ് മരിച്ചത്

കഹോന പ്യാര്‍ ഹെ , സില്‍സില, കബി കബി, ബാസാര്‍, ചാന്ദിനി തുടങ്ങിയ ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിട്ടുണ്ട്.

ഉര്‍ദു ചെറുകഥാകൃത്തായായിരുന്നു സര്‍ഹാദിയുടെ തുടക്കം. തുടര്‍ന്ന് 1976 ലെ ‘കഭീ കഭീ’യിലൂടെ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചു. 1982 ലെ ബസാറിലൂടെ സര്‍ഹാദി സംവിധായകനായും തിളങ്ങി. പാകിസ്ഥാനിലാണ് സാഗര്‍ സര്‍ഹാദി ജനിച്ചത്.