മാധ്യമങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

single-img
22 March 2021
Full text of Kerala Assembly's resolution against Farm Law

മാധ്യമങ്ങള്‍ യുഡിഎഫ് ഘടകകക്ഷികളെ പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വസ്തുതകള്‍ പരിശോധിക്കാതെയാണ് പല വ്യാജ വാര്‍ത്തകളും നല്‍കുന്നതെന്നും ആരോപണം.

ആരോപണങ്ങള്‍ തെറ്റെന്ന് കണ്ടാല്‍ ജാള്യം മറയ്ക്കാനായി മുടന്തന്‍ ന്യായങ്ങള്‍ പറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വില കുറഞ്ഞ ചെപ്പടി വിദ്യ കൊണ്ട് ജനഹിതം അട്ടിമറിക്കാനാകില്ലെന്ന് മുഖ്യമന്ത്രി. സര്‍ക്കാരിന്റെ ജനസമ്മതിയെ നേരിടാന്‍ നുണക്കഥകള്‍ മെനയുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം മൂന്നിടത്ത് എന്‍ഡിഎ പത്രിക തള്ളിയത് സംശയാസ്പദമെന്നും മുഖ്യമന്ത്രി പറഞ്ഞു. പലയിടത്തും അവിശുദ്ധ അടിയൊഴുക്കുകള്‍ സംഭവിക്കുന്നുണ്ട്. പല മണ്ഡലങ്ങളിലെയും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ കണ്ടാല്‍ തന്നെ സംശയം ഉയരുക സ്വാഭാവികമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ജനപക്ഷ സര്‍ക്കാറാണെന്നും ഇടത് പക്ഷം വിജയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഈ സര്‍ക്കാര്‍ തന്നെ കേരളത്തില്‍ തുടരണമെന്നാണ് പൊതുജനം ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.