ഇബ്രാഹിംകുഞ്ഞിന്റെ പ്രതികരണം പരാജയഭീതിയില്‍ ഭയന്നത് കൊണ്ടെന്ന് പി.രാജീവ്

single-img
22 March 2021

പരാജയഭീതികൊണ്ട് എന്തും പറയാന്‍ മടിയില്ലാത്തയാളാണെന്ന് വി കെ ഇബ്രാഹിംകുഞ്ഞെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും എല്‍ഡിഎഫ് കളമശേരി മണ്ഡലം സ്ഥാനാര്‍ഥിയുമായ പി രാജീവ്. ജനവികാരം എതിരായപ്പോള്‍ എന്തും പറയാന്‍ മടിയില്ലാത്തയാളാണെന്നും തെളിയിച്ചു.

അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കോടതി എടുത്ത അഴിമതിക്കേസാണ് കെട്ടിച്ചമച്ച കേസാണെന്ന് ഇബ്രാഹിം കുഞ്ഞ് ആരോപിക്കുന്നത്. ഇല്ലാത്ത ഗൂഢാലോചനക്കഥ ആരോപിക്കുകയാണ്. പാലാരിവട്ടം പാലത്തില്‍ കമ്പിയില്ലാതായത് ഞങ്ങള്‍ ആലോചിച്ചിട്ടല്ല. ജാമ്യാപേക്ഷയില്‍പ്പോലും പറയാത്ത കാര്യങ്ങളാണ് ഇബ്രാഹിംകുഞ്ഞ് പറയുന്നത്. വോട്ടുമറിക്കലും വോട്ട് പണംകൊടുത്ത് വാങ്ങലുമൊക്കെ ഇബ്രാഹിംകുഞ്ഞിനുമാത്രം പരിചയമുള്ള കാര്യങ്ങളാണെന്നും മറിച്ചുള്ള അത്തരം ആരോപണങ്ങളൊന്നും മറുപടി അര്‍ഹിക്കുന്നില്ലെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു

പാലാരിവട്ടം പാലം അഴിമതിക്കേസ് കളമശേരി മണ്ഡലം കൈവശപ്പെടുത്താന്‍ ചിലരുണ്ടാക്കിയ കേസാണെന്ന ഇബ്രാഹിംകുഞ്ഞിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പി.രാജീവ്.