അവസരവാദികള്‍ക്ക് ജനം മറുപടി നല്‍കും : മാണി സി കാപ്പന്‍ വഞ്ചിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

single-img
22 March 2021

മാണി.സി. കാപ്പനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. പാര്‍ട്ടിയേയും മുന്നണിയേയും വഞ്ചിച്ചാണ് മാണി സി. കാപ്പന്‍ പാലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.അവസരവാദികള്‍ക്ക് ജനം മറുപടി നല്‍കും. ഉപതെരഞ്ഞെടുപ്പില്‍ പാലയില്‍ വിജയച്ചത് ഇടതു മുന്നണിയുടെ മികവു കൊണ്ടാണന്നും പാലയില്‍ നടന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

മൂന്നിടത്ത് എന്‍ഡിഎ പത്രിക തള്ളിയത് സംശയാസ്പദമെന്നും മുഖ്യമന്ത്രി പറഞ്ഞു. പലയിടത്തും അവിശുദ്ധ അടിയൊഴുക്കുകള്‍ സംഭവിക്കുന്നുണ്ട്. പല മണ്ഡലങ്ങളിലെയും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ കണ്ടാല്‍ തന്നെ സംശയം ഉയരുക സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.