ഇടതുമുന്നണി ലക്ഷ്യമാക്കുന്നത് കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാന്‍: മുഖ്യമന്ത്രി

single-img
22 March 2021

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം ശരിയായ രീതിയിൽ നടത്താനായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ കാര്യത്തില്‍ ഉള്‍പ്പെടെ കേരളത്തെ ലോകം അത്ഭുതത്തോടെയാണ് നോക്കുന്നതെന്നും മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി നടത്തിയ പാമ്പാടിയിലെ പൊതുസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്തിനെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനാണ് എൽഡിഎഫിന്‍റെ ലക്ഷ്യം. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷൻ നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടെന്നും കോൺഗ്രസ്സും ബിജെപിയും പാവപ്പെട്ടവർക്കെതിരെയാണെന്നും മുഖ്യമന്ത്രി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.