കോൺഗ്രസ്സ് വിട്ട കെ സി റോസക്കുട്ടി സിപിഐഎമ്മിൽ ചേർന്നു

single-img
22 March 2021

കോൺഗ്രസ് സ്ത്രീകളോട് കാണിക്കുന്ന അവഗണനക്കെതിരെ കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനവും പാർട്ടി അംഗത്വവും രാജിവച്ച കെ.സി റോസക്കുട്ടി സിപിഐഎമ്മിൽ ചേർന്നു. ഇടത് പക്ഷത്തിനൊപ്പം പ്രവർത്തിക്കുമെന്നും എല്ലാ മണ്ഡലങ്ങളിലും പ്രചരണത്തിനെത്തുമെന്നും കെ.സി റോസക്കുട്ടി പറഞ്ഞു.

പി കെ ശ്രീമതിയുമായി ചർച്ച നടത്തിയ ശേഷമാണ് റോസക്കുട്ടിയുടെ തീരുമാനം. ബത്തേരി സ്ഥാനാർത്ഥിയും എം വി ശ്രേയാംസ് കുമാറും റോസക്കുട്ടി ടീച്ചറുടെ വീട്ടിലെത്തി സ്വാഗതം ചെയ്തു.

കോണ്‍ഗ്രസ് ഇപ്പോള്‍ സ്ത്രീകളോട് കാണിക്കുന്ന അവഗണന അംഗീകരിക്കാനാകാത്തതാണെന്ന് റോസക്കുട്ടി നേരത്തേ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലതിക സുഭാഷിനു സീറ്റ് നിഷേധിച്ചത് വേദനിപ്പിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു. കല്‍പറ്റ സീറ്റ് ടി.സിദ്ദിഖിന് നല്‍കിയതിനെത്തുടര്‍ന്ന് പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു. വനിതാ കമ്മിഷന്‍ മുന്‍ അധ്യക്ഷയും ബത്തേരി മുന്‍ എംഎല്‍എയുമാണ്.