വഞ്ചനയുടെയും നാണക്കേടിന്റെയും പേരാണ് കോണ്‍ഗ്രസെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

single-img
22 March 2021
kk shailaja covid 19

സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലും വികസനമെത്തിച്ചുവെന്ന് ഉറപ്പോടെ പറയാന്‍ കഴിയുന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിജയമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം മന്ത്രി കെ കെ ശൈലജ .വികസനമെന്ന പേരില്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കാതെ ഉദ്ഘാടന മഹാമഹം നടത്തിയ കാലമായിരുന്നു യുഡിഎഫിന്റേത്. പാലക്കാട് ജില്ലയില്‍ വിവിധ തെരഞ്ഞെടുപ്പ് റാലികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ കെ ശൈലജ.

യുഡിഎഫ് ഭരണകാലയളവില്‍ തരിശുഭൂമിയില്‍ വിമാനം ഇറക്കി വിമാനത്താവളം ഉദ്ഘാടനം ചെയ്ത് മുങ്ങിയവരാണ്. ഈ നാണക്കേടിന്റെ പേരാണ് യുഡിഎഫ്. ഒന്നരവര്‍ഷത്തിനിപ്പുറം രാജ്യാന്തര നിലവാരത്തിലേക്ക് കണ്ണൂര്‍ വിമാനത്താവളം ഉയര്‍ന്നു.

മൂന്ന് മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളി. ഇത് എല്‍ഡിഎഫിനെ തോല്‍പ്പിക്കാനുള്ള യുഡിഎഫ്– ബിജെപി ധാരണയുടെ ഭാഗമാണെന്ന് സംശയിക്കണം. കോലീബി സഖ്യം അതിനുള്ള പടയൊരുക്കത്തിലാണ്. എല്‍ഡിഎഫ് ഭരണകാലത്തെ ജനക്ഷേമം അനുഭവിച്ച ജനത ഇതനുവദിക്കില്ല. യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തില്‍ വന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച മിഷനുകള്‍ നിര്‍ത്തലാക്കുമെന്നാണ് പറഞ്ഞത്. ജനങ്ങളെ അങ്ങനെ വിരട്ടാന്‍ പറ്റില്ല.ജനോപകാര പ്രദമായ പദ്ധതികളെ തകര്‍ക്കുക എന്നതാണ് യുഡിഎഫിന്റെയും ബിജെപിയുടെയും ലക്ഷ്യമെന്നും കെ കെ ശൈലജ പ്രതികരിച്ചു.