കോണ്‍ഗ്രസ് ആര്‍എസ്എസിന്‍റെ വോട്ട് കഴിഞ്ഞ കാലങ്ങളിൽ വാങ്ങിയിട്ടുണ്ട്: സി കെ പത്മനാഭന്‍

single-img
22 March 2021

കേരളത്തിൽ കോണ്‍ഗ്രസ് പാർട്ടി കഴിഞ്ഞ കാലങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ ആർഎസ്എസിന്‍റെ വോട്ടുവാങ്ങിയിട്ടുണ്ടെന്ന് ബിജെപി നേതാവ് സികെ പത്മനാഭൻ. ആർഎസ്എസിന്‍റെ വോട്ടുവേണം, ആ‍ർഎസ്എസിനെ വേണ്ട എന്നതാണ് കോണ്‍ഗ്രസ് നിലപാടെന്നും അദ്ദേഹം ഇന്ന് കണ്ണൂരിൽ പറഞ്ഞു.

കേരളത്തിൽ തെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസ്, ആർഎസ്എസിന്‍റെ വോട്ടുവാങ്ങിയത് എല്ലാവർക്കും അറിയാവുന്നതാണ്. സിപിഎമ്മും ബിജെപിയും തമ്മിൽ ഡീൽ ഉണ്ടെന്നത് വെറും പൊള്ളത്തരമാണെന്നും സി കെ പത്മനാഭന്‍ പറഞ്ഞു.