ഹൈക്കോടതിയില്‍ ബിജെപിക്ക് തിരിച്ചടി: സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ ഇടപെടില്ല

single-img
22 March 2021

ബിജെപി സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി. സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ പത്രിക തള്ളിയ വരണാധികാരിയുടെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്നാണ് ഹൈക്കോടതിയുടെ വാദം.

തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നുകഴിഞ്ഞാല്‍ വരണാധികാരിക്കാണ് തെരഞ്ഞെടുപ്പ് സംബന്ധിച്ച പൂര്‍ണ അധികാരമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെ അനുകൂലിക്കുകയായിരുന്നു കോടതി. ഇതോടെ തലശേരിയിലും, ഗുരുവായൂരും താമര ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയുണ്ടാകില്ല. തുടര്‍ച്ചയായി രണ്ട് ദിവസം വാദം കേട്ട ശേഷമാണ് കോടതി ഇക്കാര്യം പറഞ്ഞത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഫലം പ്രഖ്യാപനം വരുന്നത് വരെ പൂര്‍ണ അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും, ഫലപ്രഖ്യാപനത്തിന് ശേഷം മാത്രമേ കോടതിക്ക് ഇടപെടാനാകൂ എന്നതാണ് ഭരണഘടനയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നു. ഇതിനോട് യോജിക്കുകയായിരുന്നു കോടതി.