ഉത്തരവ് ദൗർഭാഗ്യകരം; പത്രിക തള്ളിയതിനെതിരെ നിയമ നടപടി തുടരാൻ ബിജെപി സ്ഥാനാര്‍ത്ഥികള്‍

single-img
22 March 2021

സംസ്ഥാനത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിര്‍ദേശ പത്രിക തള്ളിയ സംഭവത്തില്‍ ഇടപെടാനാകില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ മേൽകോടതിയെ സമീപിക്കാൻ ബിജെ[പി സ്ഥാനാർതിഥികൾ . തലശേരിയിലെ ബിജെപി സ്ഥാനാർഥിയായിരുന്ന എൻ ഹരിദാസ് ഹൈകോടതി ഉത്തരവ് ദൗർഭാഗ്യകരമാണെന്ന് അഭിപ്രായപ്പെട്ടു. നിലവിലെസാഹചര്യത്തിൽ ആരെയെങ്കിലും പിന്തുണക്കുന്നത് സംബന്ധിച്ച് ഇപ്പോൾ തീരുമാനം എടുത്തിട്ടില്ല. ഏതായാലും തങ്ങൾ എല്‍ഡിഎഫിനെയും യുഡിഎഫിനെയും പിന്തുണക്കില്ലെന്നും എൻ ഹരിദാസ് പറഞ്ഞു.

അതേപോലെ തന്നെ, നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയിരുന്ന അഡ്വ. നിവേദിത സുബ്രഹ്മണ്യൻ പറഞ്ഞു. തന്‍റെ ഭാഗത്ത് ശരി ഉണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. സാങ്കേതിക പിഴവ് ആയിരുന്നിട്ടും പരിഹരിക്കാൻ തനിക്ക് അവസരം തന്നില്ലെന്നും നിവേദിത സുബ്രഹ്മണ്യൻ ആരോപിക്കുന്നു. ഇടുക്കി ജില്ലയിലെ ദേവികുളത്തെ എൻഡിഎ സ്ഥാനാർതിഥി ധനലക്ഷ്മിയും ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്.