അമിത് ഷാ, പ്രിയങ്കാ ഗാന്ധി എന്നിവര്‍ ഇന്ന് ആസാമില്‍

single-img
22 March 2021

അസം ആദ്യഘട്ട തെരഞ്ഞെടുപ്പ് അവസാന വട്ട പ്രചരണത്തിരക്കിലേക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി.നദ്ദ, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എന്നിവര്‍ ഇന്ന് അസമില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തും.

ദേമാജി, മാജുലി,ഉദാല്‍ഗുരിഎന്നിവിടങ്ങളില്‍ നടക്കുന്ന റാലികളെ അമിത്ഷാ അഭിസംബോധന ചെയ്യും. ടിങ്ങോങ്ങ്, ടിടാബോര്‍, ബെഹാലി, എന്നിവിടങ്ങളിലെ റാലികളില്‍ ജെ.പി. നദ്ദ സംസാരിക്കും.

പ്രിയങ്ക ഗാന്ധി അസമിലെ വിവിധ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ ഇന്ന് പങ്കെടുക്കും. സരുപാതര്‍, കലിയാബോര്‍ എന്നിവിടങ്ങളിലെ റാലികളെ പ്രിയങ്ക അഭിസംബോധന ചെയ്യും.
മൂന്ന് ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പ് മാര്‍ച്ച് 27 നാണ് ആരംഭിക്കുന്നത്.
അസം തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ജയം ഉറപ്പെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.’ദൂസരി ബാര്‍ ബിജെപി സര്‍ക്കാര്‍’ എന്നാണ് അസം തെരഞ്ഞെടുപ്പിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.