രാജസ്ഥാനില്‍ ധാന്യപ്പുരയില്‍ കുടുങ്ങിയ അഞ്ച് കുട്ടികള്‍ക്ക് ദാരുണാന്ത്യം

single-img
22 March 2021

രാജസ്ഥാനില്‍ ധാന്യപ്പുരയില്‍ കുടുങ്ങിയ അഞ്ച് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ബിക്കാനീറിലാണ് സംഭവം. കളിക്കുന്നതിനിടെ ധാന്യപ്പുരയില്‍ കയറിയ കുട്ടികളാണ് ശ്വാസം മുട്ടി മരിച്ചത്. കാലിയായിരുന്ന ധാന്യപ്പുരയില്‍ ഓരോരുത്തരായി കയറിയതിനു പിന്നാലെ കണ്ടയ്‌നര്‍ അടയുകയും കുട്ടികള്‍ ഇതില്‍ കുടുങ്ങുകയുമായിരുന്നു. 4 മുതല്‍ 8 വയസ്സ് വരെയുള്ള കുട്ടികള്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു..

സേവരാം (4), രാധ (5), രാവിന (7), പൂനം (8), മാലി എന്നീ കുട്ടികളാണ് മരണപ്പെട്ടത്. കുട്ടികളുടെ അമ്മ നടത്തിയ തെരച്ചിലിലാണ് കണ്ടയ്‌നറിനുള്ളില്‍ നിന്ന് ഇവരെ കണ്ടെത്തിയത്. ഉടന്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.