യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി പിണറായി വിജയന് കൽത്തുറുങ്ക്: കെ സുധാകരൻ

single-img
21 March 2021

ഇത്തവണ കേരളടീയത്തിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി പിണറായി വിജയന് കൽത്തുറുങ്ക് ഉറപ്പാണെന്ന് കോൺഗ്രസ് നേതാവായ കെ സുധാകരൻ എംപി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി ഇരിക്കൂറിലെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോഴത്തെസ്വർണ്ണ ക്കടത് പ്രതിയായ സ്വപ്ന സുരേഷിനെ മുഖ്യമന്ത്രി നാല് വർഷം കൊണ്ടുനടന്നു, അതിനുശേഷം ഐടി കോർഡിനേറ്ററാക്കി, ഒരേ ഹോട്ടലിൽ താമസിപ്പിച്ചു എന്നിട്ടും അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

സംസ്ഥാനത്ത് ഭരണത്തില്‍ അഞ്ച് കൊല്ലം എൽഡിഎഫ് അഞ്ച് കൊല്ലം യുഡിഎഫ് എന്ന സാഹചര്യമല്ല. ഇത്തവണ യുഡിഎഫ് തോറ്റാൽ മൂന്നാമതൊരു ശക്തി ഉയർന്നുവരുമെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ ദിവസം കൊണ്ട് ഇരിക്കൂറിലെ വിജയം ഉറപ്പാക്കാനുള്ള പ്രചാരണം പൂർത്തിയാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.