‘കോരന്റെ മകന് അകമ്പടിയായി 40 വണ്ടികള്‍ ‘ മുഖ്യമന്ത്രിയെ ആക്ഷേപിച്ച് കെ.സുധാകരന്‍,

single-img
21 March 2021

മുഖ്യമന്ത്രി പിണറായി വിജയനെ ആക്ഷേപിച്ച് കെ. സുധാകരന്‍ എം.പി. ചെത്തുകാരന്റെ മകനെന്ന് പറഞ്ഞാണ് അധിക്ഷേപം. കോരേട്ടന്റെ മകന് അകമ്പടിയായി നാല്‍പത് വണ്ടികളാണുള്ളതെന്നാണ് മുഖ്യമന്ത്രിക്കെതിരായുള്ള സുധാകരന്റെ പരാമര്‍ശം.പത്താം ക്ലാസുകാരിയായ തെരുവോര പെണ്‍കുട്ടിയെ കൊണ്ടുപോയി വലിയ ശമ്പളം കൊടുത്ത ആളാണ് മുഖ്യമന്ത്രി. ജനം അറിയാതിരിക്കാനുള്ള രഹസ്യമുള്ളതിനാലാണ് സ്വപ്നയെ അറിയില്ലെന്ന് പറഞ്ഞത്. ജനങ്ങളുടെ മുഖത്ത് നോക്കി കളവ് പറയാന്‍ തൊലിക്കട്ടിയുള്ള ആളാണ് മുഖ്യമന്ത്രിയെന്നും കെ. സുധാകരന്‍ ആക്ഷേപിച്ചു.

മുഖ്യമന്ത്രിക്കെതിരെ ‘ചെത്തുകാരന്‍’ എന്ന പരാമര്‍ശം ഉന്നയിച്ച് നേരത്തെയും സുധാകരന്‍ രംഗത്ത് വന്നിട്ടുണ്ട്.ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ എന്നാണ് സുധാകരന്‍ അധിക്ഷേപിച്ചത്. മുന്‍പ് തലശേരിയില്‍ നടന്ന യോഗത്തിലായിരുന്നു സുധാകരന്റെ പരാമര്‍ശം.