എത്തിയത് ധീരദേശാഭിമാനികളെ ആദരിക്കാന്‍; രക്തസാക്ഷി മണ്ഡപത്തില്‍ അതിക്രമിച്ച് കയറിയിട്ടില്ലെന്ന് സന്ദീപ് വാചസ്പതി

single-img
21 March 2021

കഴിഞ്ഞ ദിവസം ആലപ്പുഴയിലെ പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തിയ സംഭവത്തിൽ വിശദീകരണവുമായി ബിജെപി സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി രംഗത്ത്. താന്‍ രക്തസാക്ഷി മണ്ഡപത്തിലേക്ക് അതിക്രമിച്ച് കയറിയിട്ടില്ലെന്നും അവിടെയെത്തിയത് ധീരദേശാഭിമാനികളെ ആദരിക്കാനും സിപിഎമ്മിന്റെ വഞ്ചന തുറന്ന് കാണിക്കാനുമായിരുന്നുവെന്ന് സന്ദീപ് ഒരു ചാനല്‍ ആഭിമുഖ്യത്തില്‍ പറഞ്ഞു.

താന്‍ രക്തസാക്ഷി മണ്ഡപത്തിലെത്തിയത് അർദ്ധരാത്രിയില്‍ ആയിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. ധാരാളം നിരപരാധികൾ കൊല്ലപ്പെടുമ്പോൾ സമരം നയിച്ച എവിടെയായിരുന്നുവെന്നും നേതാക്കളെ മഹത്വവത്കരിക്കാൻ അവരുടെ പേരുകൾ രക്തസാക്ഷി മണ്ഡപത്തിൽ വെറുതെ എഴുതി വച്ചിരിക്കുകയാണെന്നും വാചസ്പതി പറയുന്നു.

അതേസമയം സന്ദീപ്‌ രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തിയ സംഭവത്തിൽ രൂക്ഷ വിമര്‍ശനവുമായി മന്ത്രിമാരായ തോമസ്‌ ഐസക്കും ജി സുധാകരനും ഇന്ന് രംഗത്ത് വന്നിരുന്നു.