എന്‍.എസ്.എസിന് സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്; കാനം രാജേന്ദ്രന്‍

single-img
21 March 2021

എന്‍.എസ്.എസിന് സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.ശബരിമല വിഷയത്തിലെ നിലപാട് സിപിഐ പറഞ്ഞെന്നും കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ ദിവസവും ശബരിമല ചര്‍ച്ചാ വിഷയമാക്കേണ്ട കാര്യമില്ല. ശബരിമലയില്‍ പ്രശ്നമില്ലാത്ത സാഹചര്യത്തില്‍ അത് ചര്‍ച്ചയാക്കേണ്ടതില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.ബിജെപിയുടെ പത്രികകള്‍ തള്ളിയത് പരിചയക്കുറവുകൊണ്ടാകാം. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.