മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ ജയിക്കും; മനോരമ ന്യൂസ് – വിഎംആര്‍ സർവേ ഫലം

single-img
21 March 2021

ഇത്തവണ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ബിജെപിയുടെ കെ സുരേന്ദ്രന്‍ ജയിക്കുമെന്ന പ്രവചനവുമായി മനോരമ ന്യൂസ്-വിഎംആര്‍ സര്‍വ്വേ ഫലം. ഇവിടെ യുഡിഎഫ് രണ്ടാം സ്ഥാനത്തും ഇടതുമുന്നണിമൂന്നാമതും എത്തുമെന്നാണ് സര്‍വേ പറയുന്നത്.

അതേസമയം ലീഗിന്റെ കോട്ടയായ കാസര്‍കോട് സീറ്റില്‍ യുഡിഎഫിന് മുന്‍തൂക്കം നല്‍കുന്ന സര്‍വ്വെയില്‍ മണ്ഡലത്തില്‍ രണ്ടാംസ്ഥാനത്ത് എന്‍ഡിഎ നിലവിലെ പോലെ തുടരുമെന്നും പതിവ് പോലെ ഉദുമയും കാഞ്ഞങ്ങാടും ഇത്തവണയും എല്‍ഡിഎഫ് നിലനിര്‍ത്തുമെന്നുമാണ് സര്‍വേ ഫലം.

എന്നാല്‍ അപ്രതീക്ഷിതമായി തൃക്കരിപ്പൂരില്‍ ഇക്കുറി അട്ടിമറിയുണ്ടാവുമെന്നും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ യുഡിഎഫ് മുന്നേറുമെന്നുമാണ് മനോരമ സര്‍വ്വെ പറയുന്നത്. യുഡിഎഫിന് 44.3 ശതമാനവും എല്‍ഡിഎഫിന് 43.5 ശതമാനവുമാണ് പ്രവചനം. 0.77 ശതമാനത്തിന്റെ വ്യത്യാസത്തില്‍ യുഡിഎഫ് മണ്ഡലം പിടിച്ചെടുക്കുമെന്നാണ് പ്രവചനം.