തിരുവല്ലയില്‍ ഭാര്യയെ തീകൊളുത്തി കൊന്നു, ഗൃഹനാഥന്‍ തൂങ്ങിമരിച്ചു

single-img
21 March 2021

പത്തനംതിട്ട തിരുവല്ലയില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. ഇന്നലെ അര്‍ധരാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം.

തിരുവല്ല നെടുമ്പ്രം നാലാം വാര്‍ഡില്‍ ആലപ്പാട്ട് ഭാഗത്ത് തെക്കേവീട്ടില്‍ മാത്തുക്കുട്ടി, സാറാമ്മ എന്നിവരാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് മാത്തുക്കുട്ടി, സാറാമ്മയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വീടിന് സമീപത്തെ പുരയിടത്തിലെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ മാത്തുക്കുട്ടിയെ കണ്ടെത്തിയത്. സാറാമ്മയെ തീകൊളുത്തുന്നത് തടയാന്‍ ശ്രമിച്ച മകള്‍ ലിജി(35)ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു