ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ആദ്യ കാബിനറ്റില്‍ തന്നെ പൗരത്വ നിയമം നടപ്പിലാക്കാന്‍ ഉത്തരവിടും: അമിത് ഷാ

single-img
21 March 2021

ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് പശ്ചിമ ബംഗാളില്‍ ബിജെപി അധികാരത്തി ല്‍ വന്നാല്‍ ആദ്യം നടപ്പാക്കുക പൗരത്വനിയമമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്തെ ആദ്യ കാബിനറ്റില്‍ തന്നെ നിയമം നടപ്പിലാക്കാനുള്ള ഉത്തരവിടുമെന്നും ബിജെപിയുടെ തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കുന്നതിനിടെ അദ്ദേഹം ഇന്ന് പറഞ്ഞു.

‘സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ കാബിനറ്റ് യോഗത്തില്‍ തന്നെ പൗരത്വ നിയമം ബംഗാളില്‍ നടപ്പിലാക്കാന്‍ ശ്രമിക്കും. കഴിഞ്ഞ എഴുപത് വര്‍ഷത്തിലധികമായി ബംഗാളില്‍ താമസിക്കുന്നവര്‍ക്ക് പൗരത്വം നല്‍കും. അഭയാര്‍ത്ഥികളായ കുടുംബങ്ങള്‍ക്ക് വര്‍ഷം തോറും 10000 രൂപ ധനസഹായം നല്‍കാനും പദ്ധതി തയ്യാറാക്കും’, അമിത് ഷാ പറഞ്ഞു.