ജലീലിന്റെചിഹ്നം ആക്രിക്കടയിലെ കപ്പും സോസറും; പരിഹാസവുമായി ഫിറോസ് കുന്നംപറമ്പില്‍

single-img
21 March 2021

നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് വേഷം കെട്ടിച്ച് നിര്‍ത്തുന്ന സങ്കരയിനം സ്ഥാനാര്‍ത്ഥിയാണ് ഫിറോസ് എന്ന കെടി ജലീലിന്റെ പരാമര്‍ശത്തില്‍ മറുപടിയുമായി ഫിറോസ് കുന്നംപറമ്പില്‍. അദ്ദേഹത്തിന്റെ ചിഹ്നം ആക്രിക്കടയിലെ കപ്പും സോസറുമാണെന്നും താന്‍ സങ്കരയിനമാണെങ്കില്‍ ഇദ്ദേഹം ഇതേത് ഇനമാണെന്നും ഫിറോസ് പരിഹസിച്ചു.

‘ഫിറോസ് പറമ്പില്‍ ഒരു കോണ്‍ഗ്രസുകാരനായിരുന്നു. ഇപ്പോള്‍ മുസ്ലിം ലീഗിലേക്ക് വന്നു. നിലവിൽ യുഡിഎഫ് സീറ്റില്‍ കൈപ്പത്തി അടയാളത്തില്‍ മത്സരിക്കുന്നു. എന്നാൽ, അദ്ദേഹം ലീഗുകാരനായിരുന്നു. ഇപ്പോള്‍ സിപിഎം ആണെന്ന് പറയുന്നുണ്ട്. പക്ഷെ അവരോട് ചോദിച്ചാല്‍ പറയും ഞങ്ങളുടെ ആളല്ലെന്ന്. തെരഞ്ഞെടുപ്പിൽ ചിഹ്നം ആക്രിക്കടയിലെ കപ്പും സോസറുമാണ്. ഇദ്ദേഹമാണ് ഫിറോസ് സങ്കരയിനമാണെന്ന് പറയുന്നത്’, ഫിറോസ് കുന്നംപറമ്പിൽ പറയുന്നു.