വീണ്ടും വ്യാജ വോട്ട് ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

single-img
21 March 2021
Ramesh Chennithala

സംസ്ഥാനത്ത് അറുപത്തിയൊന്‍പത് മണ്ഡലങ്ങളിലായി രണ്ട് ലക്ഷത്തിലധികം വ്യാജ വോട്ടുകള്‍ കൂടി ചേര്‍ത്തതായി രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി നാളെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.താന്‍ സമര്‍പ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. വിഷയത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടല്‍ വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം 64 മണ്ഡലങ്ങളിലെ വോട്ട് വിവരങ്ങള്‍ രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയിരുന്നു. നാല് ലക്ഷത്തിലധികം വ്യാജ വോട്ടര്‍മാരുണ്ടെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം.