മൂന്ന് കഥകള്‍, രണ്ട് സംവിധായകര്‍; ‘ആണും പെണ്ണും’; ട്രെയിലർ കാണാം

single-img
21 March 2021

ഇത്ആദ്യമായി ആഷിഖ് അബു, വേണു, ജയ് കെ എന്നിവർ ചേർന്ന് ഒരുക്കുന്ന ‘ആണും പെണ്ണും’ എന്ന സിനിമയുടെ ട്രെയിലർ യൂട്യൂബിലൂടെ ഇന്ന് പുറത്തിറങ്ങി. മൂന്നു കഥകളെ ആസ്പദമാക്കി മൂന്ന് ഹ്രസ്വചിത്രങ്ങളാണ് ആണും പെണ്ണും പറയുന്നത്.

പാർവ്വതി , ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയുടെ തിരക്കഥയും വേണു തന്നെയാണ് എഴുതിയിരിക്കുന്നത്. അതേസമയം ഉണ്ണി ആറിന്റെ തിരക്കഥയിൽ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റോഷൻ മാത്യു, ദർശന, നെടുമുടി വേണു കവിയൂർ പൊന്നമ്മ, ബേസിൽ ജോസഫ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്.

ജോജു ജോര്‍ജിനേയും സംയുക്താ മേനോനെയും ഇന്ദ്രജിത്തനെയും നായിക നായകന്മാരാക്കി ജയ് കെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്. പി കെ പ്രൈം പ്രൊഡക്ഷന്റെ ബാനറിൽ സി.കെ പദ്മകുമാര്‍ എം. ദിലീപ് കുമാര്‍ എന്നിവരാണ് നിര്‍മ്മാണം. സിനിമ മാർച്ച് 26നാണ് തിയേറ്ററുകളിൽ എത്തുന്നത്.