വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി വി വി രാജേഷിന് മൂന്നിടത്ത് വോട്ട്

single-img
20 March 2021

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി നേതാവും വട്ടിയൂര്‍കാവ് എന്‍ ഡി എ സ്ഥാനാര്‍ത്ഥിയുമായ വി വി രാജേഷിന്റെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി. വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍ രണ്ടിടത്തും നെടുമങ്ങാട് മണ്ഡലത്തില്‍ ഒരിടത്തുമാണ് വി വി രാജേഷിന് വോട്ടുള്ളത്. ഇത് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ എസ് നുസൂര്‍ പരാതി നല്‍കിയത്.

നിലവില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ വോട്ടുള്ളപ്പോള്‍ തന്നെ ഈ വിവരം മറച്ചുവെച്ച് വട്ടിയൂര്‍ക്കാവിലും പേര് ചേര്‍ക്കുകയായിരുന്നെന്ന് യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ പറയുന്നു. ഇതാദ്യമായല്ല, മുന്‍പ് നടന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും വി വി രാജേഷ് ഇത്തരത്തില്‍ വോട്ട് മറച്ചുവെച്ചെന്നും പരാതിയില്‍ പറയുന്നു.അതുകൊണ്ടുതന്നെ രാജേഷിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.