വ്യാവസായിക ഉന്നമനത്തിന് റെക്കോര്‍ഡ് തുക ചിലവഴിച്ച് സൗദി അറേബ്യ

single-img
20 March 2021

കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും സൗദി അറേബ്യ വ്യാവസായിക കേന്ദ്രങ്ങളുടെ ഉന്നമനത്തിനായി ചിലവഴിച്ചത് റെക്കോര്‍ഡ് തുക. കഴിഞ്ഞ വര്‍ഷം നാലേ ദശാംശം അഞ്ച് ബില്ല്യണ്‍ ഡോളറിന്റെ സഹായ വിതരണം ഈ മേഖലയില്‍ നടത്തിയെന്ന് മന്ത്രാലയം .

സൗദി ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്മെന്റ് ഫണ്ട് അഥവാ എസ്.ഐ.ഡി.എഫ് ആണ് കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. രാജ്യത്ത് കോവിഡിനെ തുടര്‍ന്നുണ്ടായ അതിരൂക്ഷ പ്രതിസന്ധികള്‍ക്കിടയിലും പോയ വര്‍ഷത്തില്‍ വ്യാവസായിക മേഖലയുടെ ഉന്നമനത്തിനായി വന്‍ തുക ചിലവഴിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.വ്യവസായിക സ്ഥാപനങ്ങളുടെ സഹായത്തിനായി നാലേ ദശാംശം അഞ്ച് ബില്യണ്‍ ഡോളറിന്റെ സഹായ വിതരണം എസ്.ഐ.ഡി.എഫ് നേരിട്ട് നടത്തി. വന്‍കിട, ചെറുകിട, ഇടത്തരം സ്ഥാപനങ്ങളായ 201 സംരഭങ്ങള്‍ക്ക് ഇത് വഴി പ്രയോജനം ലഭിച്ചു.