അവധി ആഘോഷവുമായി റിമ, ഗീതു, പൂർണിമ, പിന്നെ പാർവതിയും

20 March 2021

സിനിമയുടെ പുറത്തും ജീവിതത്തിൽ അടുത്ത സുഹൃത്ത് ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് നടിമാരായ പൂർണിമ ഇന്ദ്രജിത്തും ഗീതു മോഹൻദാസും റിമ കല്ലിങ്കലും പാർവതിയും. ഇപ്പോൾ ഇതാ ഇവരെല്ലാം ഒന്നിച്ച് അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറൽ.പ്രശസ്ത ആർട്ടിസ്റ്റിക് ഡയറക്ടറായ സ്മൃതി കിരൺ കൊച്ചിയിൽ എത്തിയതിന്റെ ഭാഗമായിട്ടാണ് ഈ നാൽവർ സംഘം ഒത്തുകൂടിയത്.
ഇതില്‍ ഗീതുവും പൂർണിമയും തമ്മിൽ വർഷങ്ങളായുളള സുഹൃദ് ബന്ധമാണ്. ഇരുവരുടെയും കുടുംബങ്ങൾക്കിടയിലും ആ സൗഹൃദമുണ്ട്.പിന്നെ , റിമ കല്ലിങ്കലും പാർവതിയും തമ്മിലും അടുത്ത സൗഹൃദത്തിലാണ്. ആഷിക് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് ഏറ്റവും ഒടുവിൽ അഭിനയിച്ചത്.