നിങ്ങളുടെ പ്രശ്നങ്ങള്‍ ഒരു ചായക്കാരന് മനസിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് മനസിലാവുക: പ്രധാനമന്ത്രി

single-img
20 March 2021

‘ഒരു ചായക്കാരന് നിങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് മനസിലാവുക’ എന്ന് അസമിലെ തേയിലത്തോട്ട തൊഴിലാളികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അസമിലെ ചബുവ ജില്ലയില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി അസമില്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ സംസ്ഥാനത്തെ തേയിലത്തോട്ട തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം നല്‍കി.എന്നാല്‍, നാഗ്പുരിലുള്ള സംഘടന രാജ്യത്തെ മുഴുവന്‍ നിയന്ത്രിക്കാനാണ് ശ്രമിക്കുന്നതെന്ന് ആര്‍എസ്എസിനെ പരാമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.

രാജ്യത്ത് വിദ്വേഷം പരത്തി ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിച്ച് അസമില്‍ അധികാരം നിലനിര്‍ത്താനാണ് ബിജെപിയുടെ ശ്രമമെന്നും രാഹുല്‍ പറഞ്ഞു. സംസ്ഥാനത്തെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദിബ്രുഗഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.