എലത്തൂരില്‍ ഡിസിസിയില്‍ സംഘര്‍ഷം, സമവായ യോഗത്തിനിടെ എം കെ രാഘവന്‍ എംപി ഇറങ്ങിപ്പോയി;

single-img
20 March 2021

കോണ്‍ഗ്രസില്‍ എലത്തൂര്‍ സീറ്റ് എന്‍സികെയ്ക്ക് നല്‍കിയതില്‍ പ്രതിഷേധം.കോഴിക്കോട് എംപി എം കെ രാഘവന്‍ സമവായ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. എന്‍സികെ സ്ഥാനാര്‍ത്ഥി സുല്‍ഫിക്കര്‍ മയൂരിയെ അംഗീകരിക്കാനാകില്ലെന്ന് എം.കെ രാഘവന്‍.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസിസി ഓഫിസില്‍ പ്രതിഷേധിച്ചു. സമവായ ചര്‍ച്ചയ്ക്കിടെയാണ് പ്രതിഷേധം. കെ വി തോമസ് അനുനയ യോഗം നടത്തുന്നതിനിടെയായിരുന്നു ബഹളം.
ഔദ്യോഗിക യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എന്‍സികെ നേതാവ് സുല്‍ഫിക്കര്‍ മയൂരി കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമത നേതാവ് യു വി ദിനേശ് മണിക്ക് ഒപ്പമാണ്. ഇദ്ദേഹവും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. കോണ്‍ഗ്രസ് മണ്ഡലം ഏറ്റെടുക്കണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യം.